ദോഹ: ഖത്തറിന്റെ സമുദ്ര വിനോദസഞ്ചാര മേഖലയിൽ പുത്തൻ ഉണർവ് പകർന്ന് 2025-2026 ക്രൂയിസ് സീസൺ സമാപിച്ചു. പഴയ ദോഹ തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ ഈ സീസണിലുടനീളമായി 49 കൂറ്റൻ വിനോദസഞ്ചാര കപ്പലുകളാണ് എത്തിയത്. ......
സാനിയ: ചൈനയിലെ സാനിയയിൽ നടക്കുന്ന 2026 ഏഷ്യൻ ബീച്ച് ഗെയിംസിൽ ഖത്തറിന് വൻ വിജയം. ഗ്രൂപ്പ് ബിയിലെ നിർണ്ണായക മത്സരത്തിൽ തായ്ലൻഡിനെ പരാജയപ്പെടുത്തി ഖത്തർ ബീച്ച് ഹാൻഡ്ബോൾ ടീം സെമി ഫൈനലിൽ പ്രവേശിച്ചു.
ഞായറാഴ്ച നടന്ന മത്സരത്തിൽ 2-0 എന്ന സ്കോറിനാണ് ഖത്തർ തായ്ലൻഡിനെ തകർത്തത് (സ്കോർ: 26-20, 22-20). ......
ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യസഭയില്‍ ബിജെപിയുടെ അംഗബലം 113 ആയി ഉയര്‍ന്നു. ......
പത്തുവർഷം മുമ്പ് ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ ജീവൻ തിരികെ നേടിയ ചാലക്കുടി പരിയാരം സ്വദേശി മാത്യു അച്ചാടൻ (57) അന്തരിച്ചു. 2015 ജൂലൈ 24-നാണ് അദ്ദേഹത്തിന് ഹൃദയം മാറ്റിവെച്ചത്. ......
ആലപ്പുഴ ജില്ലാ ജയിലില്‍ കഴിയുകയായിരുന്ന റിമാൻഡ് പ്രതി തൂങ്ങിമരിച്ചു. പുന്നപ്ര സ്വദേശി ശരത് പ്രസാദ് (33) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെ ജയിലിലെ ടോയ്ലറ്റിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വൈകിട്ടത്തെ റേഷൻ വാങ്ങിയ ശേഷം മുകള്‍നിലയിലെ എഫ്-വണ്‍ (F1) സെല്ലിലേക്ക് പോയതായിരുന്നു ശരത് പ്രസാദ്. ......
ദോഹ: ഖത്തർ അലുമിനിയം (ഖത്താലം) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഖാലിദ് മുഹമ്മദ് ലാറമിന് ഊർജ്ജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സിഇഒയുമായ സൗദ് ബിൻ ഷെരീദ അൽ കഅബി യാത്രയയപ്പ് നൽകി.
നാല് പതിറ്റാണ്ടിലേറെ നീണ്ട ഖാലിദ് ലാറമിന്റെ സ്തുത്യർഹമായ സേവനങ്ങളെയും അദ്ദേഹം നൽകിയ മികച്ച നേതൃത്വത്തെയും നേട്ടങ്ങളെയും ചടങ്ങിൽ മന്ത്രി അൽ കഅബി പ്രശംസിച്ചു.
മന്ത്രി അൽ കഅബി പറഞ്ഞു: "കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഖത്തറിലെ ലോകോത്തര അലുമിനിയം സ്മെൽറ്ററിന്റെ വിജയകരമായ പ്രയാണത്തിന് കരുത്തുറ്റ നേതൃത്വം നൽകിയത് ഖാലിദ് ലാറമായിരുന്നു. ഖത്താലത്തിലും ഖത്തർ എനർജിയിലും അതിന്റെ അനുബന്ധ കമ്പനികളിലും അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്ക് ഞാൻ ആഴമായ നന്ദി രേഖപ്പെടുത്തുന്നതായി ഊർജ്ജമന്ത്രി പറഞ്ഞു .
1985-ലാണ് ഖാലിദ് ലാറം ഖത്തർ എനർജിയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ......
ദോഹ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ് രാജകുമാരനുമായി ഫോണിൽ ചർച്ച നടത്തി. മേഖലയിലെ പുതിയ സംഭവവികാസങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുനേതാക്കളും വിലയിരുത്തി.
അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തലുമായി ബന്ധപ്പെട്ട കാര്യങ്ങളും സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനുള്ള ശ്രമങ്ങളുമാണ് പ്രധാനമായും ചർച്ചയായത്. ......
ബംഗളുരു: കർണാടകത്തിൽ അധികാരം പിടിക്കാൻ പഴയ പടക്കുതിരയായ ബി എസ് യഡിയൂരപ്പയുടെ പ്രതിഛായ ഊതിക്കാച്ചിയെടുക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. രാഷ്ട്രീയരംഗത്ത് യഡിയൂരപ്പ അരനൂറ്റാണ്ട് പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് മെയ് ഒമ്പതിന് ചിത്രദുർഗ്ഗയിൽ പടുകൂറ്റൻ റാലി സംഘടിപ്പിക്കും. ......
ന്യൂഡൽഹി: സുസ്ഥിര വികസനത്തിലേക്കും ഹരിത ഭാവിയിലേക്കും ചുവടുവെച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക്. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിൻ്റെ ഭാഗമായി ബാങ്കിൻ്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ടാറ്റ മോട്ടോഴ്സിൻ്റെ ഇലക്ട്രിക് വാഹനങ്ങൾ പിഎൻബി പുറത്തിറക്കി.
ആദ്യഘട്ടത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കായി 12 ടാറ്റ നെക്സോൺ ഇവി വാഹനങ്ങളാണ് ബാങ്ക് ലഭ്യമാക്കിയത്. ......
കാസർകോട് എടച്ചാക്കെ അഴീക്കൽ മതസ്ഥാപനത്തിൽ വച്ച് നടന്ന ശൈശവ വിവാഹത്തിൽ എടുത്ത കേസുമായി ബന്ധപ്പെട്ട് പോസ്കോ ആക്ടിലെ നടപടികൾ ഇല്ലെന്ന പരാതി അന്വേഷിച്ച് അടിയന്തിര നടപടി എടുക്കുവാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ആണ് ഇത് സംബന്ധിച്ച് നല്കിയ പരാതിയിലാണ് സംസ്ഥാന പോലീസ് മേധാവി കാസർകോട് എസ് പി യ്ക്ക് നിർദ്ദേശം നല്‍കിയത്. ......